മുംബൈയിൽ ഇന്ന് ഹർത്താൽ, 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; ആളിപ്പടർന്ന് 'പാറ്റ'കളുടെ പ്രതിഷേധം

Published : Jul 23, 2026, 07:47 AM IST
CJP Protest

Synopsis

നീറ്റ് പരീക്ഷാ ക്രമക്കേടുകളിലെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.  പാർലിമെന്റ് മാർച്ചിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് വഞ്ചിത് ബ്ഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി.

മുംബൈ: നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ. ദില്ലിയിൽ ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം പാർലിമെന്റ് മാർച്ചിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് വഞ്ചിത് ബ്ഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.

അതേസമയം നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമതരായ വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന് പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് ലോക്സഭയിൽ സസ്പെൻഷൻ; ചേംബറിൽ നടന്നത് രൂക്ഷമായ തർക്കം
നീറ്റ് പരീക്ഷ ക്രമക്കേട്: ദില്ലിയിൽ സിജെപി സമരം ശക്തമാകുന്നു; പാർലമെന്റ് ഇന്നും സ്തംഭിച്ചേക്കും