'ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ'; മണ്ഡിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

Published : Jun 04, 2024, 02:06 PM ISTUpdated : Jun 04, 2024, 02:43 PM IST
'ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ'; മണ്ഡിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

Synopsis

പെൺമക്കളെ അപമാനിക്കുന്നവരോട് മണ്ഡി ദയ കാണിച്ചിട്ടില്ലെന്ന് കങ്കണ റണാവത്ത്

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുൻപിലാണ്. പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിക്കുകയും ചെയ്തു. ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്നാണ് എതിരാളിയോട് കങ്കണ പറഞ്ഞത്.

തെരഞ്ഞെടുപ്പിന് ശേഷം കങ്കണ മണ്ഡിയിൽ നിന്ന് മുംബൈയിലേക്ക് പായ്ക്ക് ചെയ്യുമെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു കങ്കണ. ഒരു സ്ത്രീയെ കുറിച്ച് മോശമായി സംസാരിച്ചതിനുള്ള അനന്തരഫലം അവർ അനുഭവിക്കേണ്ടി വരും എന്നാണ് കോണ്‍ഗ്രസിനെ കുറിച്ച് കങ്കണയുടെ പ്രതികരണം. ഈ ലീഡിലൂടെ അത് വ്യക്തമാകുകയാണ്. പെൺമക്കളെ അപമാനിക്കുന്നവരോട് മണ്ഡി ദയ കാണിച്ചിട്ടില്ലെന്നും കങ്കണ പറഞ്ഞു. 

ഹിമാലചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന  മുഖ്യമന്ത്രി വീർഭദ്ര സിംഗിന്‍റെ മകനാണ് മാണ്ഡിയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ വിക്രമാദിത്യ സിംഗ്. 2014ലും 2019ലും ബിജെപി ജയിച്ച മണ്ഡലമാണ് മാണ്ഡി. രാം സ്വരൂപ് ശർമയാണ് രണ്ട് തവണയും എംപിയായത്. 2021ൽ രാം സ്വരൂപ് ശർമയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിക്രമാദിത്യ സിംഗിന്‍റെ അമ്മ പ്രതിഭ ജയിച്ചിരുന്നു. ഇത്തവണ എക്സിറ്റ് പോളുകള്‍ കങ്കണയുടെ വിജയം പ്രവചിച്ചിരുന്നു. 

West Bengal: തുടക്കമൊന്ന് പകച്ചു, ലീഡ് തിരിച്ചുപിടിച്ച് തൃണമൂൽ; ഇന്ത്യ സഖ്യത്തിന് ലീഡ് ഒരു സീറ്റിൽ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിപ്പൂരിൽ വീണ്ടും അശാന്തി; പ്രതിഷേധങ്ങള്‍ അക്രമാസക്തമായി, കുക്കി മേഖലകളിൽ നാളെ സമ്പൂര്‍ണ അടച്ചുപൂട്ടൽ
ബംഗാളിൽ തിരികെ വരാൻ കോൺഗ്രസിന്റെ പുതിയ പ്ലാൻ, സിപിഎം അടക്കം ഇടത് പാര്‍ട്ടികളോട് സഖ്യമില്ല, മമതയുമായും കൂട്ടില്ലാതെ ഒറ്റയ്ക്ക് മത്സരിക്കും