'പോരാടിയ സ്ത്രീകൾക്കും കൊലപ്പെടുത്തിയ പൊലീസിനും നന്ദി', ഹൈദരാബാദ് ഏറ്റുമുട്ടലിൽ ശാരദ

Published : Dec 08, 2019, 12:17 PM ISTUpdated : Dec 08, 2019, 01:20 PM IST
'പോരാടിയ സ്ത്രീകൾക്കും കൊലപ്പെടുത്തിയ പൊലീസിനും നന്ദി', ഹൈദരാബാദ് ഏറ്റുമുട്ടലിൽ ശാരദ

Synopsis

കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഒരു ദിവസം പോലും കസ്റ്റഡിയിൽ പാർപ്പിക്കരുത്. പിടികൂടിയ ഉടൻ വെടിവച്ച് കൊന്നു കളയണമെന്ന് മുതിർന്ന അഭിനേത്രി ശാരദ 'ഏഷ്യാനെറ്റ് ന്യൂസി'നോട്. 

തിരുവനന്തപുരം: തെലങ്കാനയിലെ ദിശ കൂട്ടബലാത്സംഗക്കേസ് പ്രതികളെ പൊലീസ് കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് മുതിർന്ന അഭിനേത്രി ശാരദ. പൊലീസ് നടപടി തികച്ചും ശരിയാണ്. കയ്യോടെ പിടികൂടിയ പ്രതികളാണ് അവർ. അവർ തന്നെയാണ് ബലാത്സംഗം ചെയ്തതെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

ഇത്തരത്തിലുള്ള ക്രൂരത ചെയ്യുന്നവരെ ഒരു ദിവസം പോലും സർക്കാർ ചെലവിൽ തീറ്റിപ്പോറ്റരുത്. അവരെ ജയിലിലിട്ട് ഭക്ഷണം നൽകിയാൽ അത് ജനങ്ങളുടെ പണമാണ്. നമ്മൾ കൊടുക്കുന്ന നികുതിപ്പണമാണ്. സ്ത്രീകളുടെ വികാരം മാനിച്ച് പ്രവർത്തിച്ച പൊലീസിന് വലിയ നമസ്കാരമെന്നും ശാരദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഹൈദരാബാദ് സ്വദേശിനി കൂടിയായ ശാരദ.

Read more at: ദിശ കേസ്: ഏറ്റുമുട്ടല്‍ കൊലയ്ക്ക് ശേഷവും തെലങ്കാന പൊലീസിന്‍റെ വീഴ്ച ചര്‍ച്ചയാവുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു