എയ്റോ ഇന്ത്യ 2023: ലോകമെമ്പാടുമുള്ള ഫൈറ്റർ റഡാറുകളെ പിന്തള്ളി ഇന്ത്യയുടെ സ്വന്തം ' ഉത്തം'

Published : Feb 15, 2023, 10:09 PM IST
എയ്റോ ഇന്ത്യ 2023: ലോകമെമ്പാടുമുള്ള ഫൈറ്റർ റഡാറുകളെ പിന്തള്ളി ഇന്ത്യയുടെ സ്വന്തം ' ഉത്തം'

Synopsis

ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും എല്ലാ യുദ്ധവിമാനങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ  ഉത്തം റഡാർ സംവിധാനം ആക്ടീവായ ഇലക്ട്രോണിക് സ്കാൻഡ് അറേ (എഇഎസ്എ) കൊണ്ട് സജ്ജീകരിക്കും.

ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും എല്ലാ യുദ്ധവിമാനങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ  ഉത്തം റഡാർ സംവിധാനം ആക്ടീവായ ഇലക്ട്രോണിക് സ്കാൻഡ് അറേ (എഇഎസ്എ) കൊണ്ട് സജ്ജീകരിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ  ഈ സംവിധാനത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ യുദ്ധവിമാനമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാറും.

'രാജ്യത്തുടനീളം ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത റഡാർ സംവിധാനങ്ങളാണ്. യുദ്ധ വിമാനങ്ങളെ കുറിച്ച് പറയുമ്പോൾ, റഡാറില്ലാതെ അത് അലക്ഷ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഒരു സിസ്റ്റത്തെയാണ് ഞങ്ങൾ പൂർണ്ണമായും ആശ്രയിക്കുന്നത്. എന്നാൽ ഇന്ന്  നമ്മുടെ ലാബ് ഇലക്‌ട്രോണിക്‌സ് & റഡാർ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (LRDE) സ്വന്തമായി റഡാർ സിസ്റ്റം വികസിപ്പിക്കുന്നതിലേക്ക് വളർന്നിരിക്കുന്നു. അതിനെയാണ് നമ്മൾ ഉത്തം എന്ന് പേരിട്ട് വിളിക്കുന്നത്'- ഡിആർഡിഒയിലെ ഡയറക്ടർ ജനറൽ-ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് (ഇസിഎസ്) ബി കെ ദാസ് എയ്‌റോ ഇന്ത്യ 2023-ൽ ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു.

റഡാർ സംവിധാനങ്ങളുടെ ഇറക്കുമതി പ്രതിരോധ മന്ത്രാലയം നെഗറ്റീവ് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എൽസിഎ തേജസ് എംകെ1-ന് ശേഷം സുഖോയ്-30MKI, മിഗ്-29 എന്നിവ ഉത്തമിൽ സജ്ജീകരിക്കും. ഇവയെല്ലാം ഉത്തം റഡാർ സംവിധാനവുമായി സംയോജിക്കുന്ന പ്രവൃത്തികൾ 2025-ൽ ആരംഭിക്കും.  'ഉത്തം ഒരു സജീവ ഇലക്ട്രോണിക് നിരീക്ഷണ റഡാറാണ് (ESR).സ്കാനിങ്ങിനായി റഡാർ ചലിക്കേണ്ടതില്ല. ബീമുകൾ നീങ്ങുകയും അത് വിവരങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ കോൺഫിഗർ ചെയ്യാവുന്ന റഡാറാണിത്. ഇത്തരത്തിൽ എല്ലാ പ്ലാറ്റ്ഫോമുകളും ഉത്തവുമായി സംയോജിപ്പിക്കാൻ ഒരുങ്ങുകയാണ്. പുറമെ എല്ലാ റഷ്യൻ നിർമിതവും അല്ലാത്തതുമായ യുദ്ധവിമാനങ്ങളുമായും ഉത്തം സംയോജിപ്പിക്കുമെന്നും ഡോ. ദാസ് പറഞ്ഞു.

Read more: എയ്റോ ഇന്ത്യ 2023യില്‍ കോംപാക്ട് ഇലക്ട്രിക് ടാക്‌സിയുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

ഇന്ത്യ നിർമിക്കുന്ന സംവിധാനത്തിന്റെ കയറ്റുമതിയെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഭാവിയിൽ ഈ സംവിധാനത്തിന്റെ കയറ്റുമതിക്കുള്ള എല്ലാ അവസരങ്ങളും ഉണ്ടാകുമെന്നും പല രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചതായും രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ അദ്ദേഹം വ്യക്തമാക്കി. എൽസിഎ എംകെ ഒന്നുമായി ഉത്തം സംയോജിപ്പിക്കാൻ അടുത്ത ആറ് മാസം മുതൽ ഒരു വർഷം വരെ എടുക്കും. അതുകഴിഞ്ഞ്  രണ്ട് വർഷത്തിനുള്ളിൽ റഷ്യൻ യുദ്ധ വിമാനങ്ങളുമായുള്ള സംയോജനവും സാധ്യമാകും. എൽസിഎ എംകെ രണ്ടും ഉത്തവുമായി സംയോജിപ്പിക്കും. എംകെ രണ്ടിന്റെ പ്രൊട്ടോടൈപ്പ് 2024-ൽ പുറത്തുവരുമെന്നും 2025-ൽ ആദ്യ വിമാനം പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ടെക്നോളജി ഡിആർഡിഓ എച്ച്എഎല്ലിന് കഴിഞ്ഞ വർഷം കൈമാറിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം