
കാബൂൾ: മുഹമ്മദ് ഹസൻ മഅഖുന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച താലിബാൻ സർക്കാരിനെ കുറിച്ച് പ്രതികരിക്കാതെ ഇന്ത്യ. ഖാനി നെറ്റ്വർക്കിലുള്ളവർ മന്ത്രിസഭയിൽ വന്നതിൽ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് സിഐഎ മേധാവി ചർച്ചയ്ക്കായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇന്ത്യ- റഷ്യ ചർച്ചയും ഇന്ന് നടക്കും. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണമടക്കം രാജ്യങ്ങൾക്കിടയിൽ ചർച്ചയാകും.
ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് ഇന്നലെ താലിബാൽ അഫ്ഗാനിസ്ഥാനിൽ സർക്കാർ പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് ഹസൻ മഅഖുന്ദിന്റെ നേതൃത്വത്തിലാണ് ഇടക്കാല സർക്കാർ പ്രവർത്തിക്കുക. താലിബാൻ ഉപമേധാവി മുല്ലാ ബറാദർ ഉപപ്രധാനമന്ത്രിയാകും. താലിബാൻ നേതാക്കൾ മാത്രമാണ് മന്ത്രിസഭയിലുള്ളത്. തീവ്ര നിലപാടുകാർക്ക് മുൻതൂക്കമുള്ള സർക്കാരിൽ ചിലർ അമേരിക്കയുടെ ഭീകരപ്പട്ടികയിൽ ഉള്ളവരാണ്. സ്ത്രീകളോ മത ന്യൂനപക്ഷങ്ങളോ ഇല്ല. സ്ത്രീകൾക്ക് മന്ത്രിസഭയിൽ വകുപ്പും ഇല്ല. ഹിന്ദു, സിഖ് വിഭാഗങ്ങൾക്ക് വകുപ്പോ സ്ഥാനമോ നൽകിയിട്ടില്ല. എന്നാൽ സർക്കാർ രൂപീകരണം പൂർത്തിയായിട്ടില്ലെന്നാണ് താലിബാൻ വക്താവ് അറിയിച്ചത്.
തോക്കിന് മുന്നിൽ നെഞ്ചുറപ്പോടെ, അഫ്ഗാനിലെ 'ടിയാനൻമെൻ സ്ക്വയർ' നിമിഷം
താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. സർക്കാർ രൂപീകരണം സമ്പന്ധിച്ച് താലിബാന്റെ പ്രഖ്യാപനമുണ്ടായെങ്കിലും കാബൂളിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. താലിബാനും പാക് സർക്കാരിനുമെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്തു. പാഞ്ച് ഷിർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം. സ്ത്രീകൾ അടക്കം ആയിരങ്ങളാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. താലിബാന്റെ തോക്കിൻ കുഴലിന് മുന്നിൽ നെഞ്ചു വിരിച്ച് നിൽക്കുന്ന സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. റോയ്റ്റേഴ്സാണ് ചിത്രം പുറത്ത് വിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam