'അഫ്ഗാൻ അഭയാർത്ഥികളെ സഹായിക്കണം', ദില്ലി യുഎൻ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം

By Web TeamFirst Published Aug 23, 2021, 12:41 PM IST
Highlights

അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് അഫ്ഗാൻ പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധിക്കുന്നത്. 

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിലാണ് പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് അഫ്ഗാൻ പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധിക്കുന്നത്. ദില്ലിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. 

കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

അതേ സമയം ഇന്ത്യയുടെ അഫ്ഗാൻ രക്ഷാദൗത്യം തുടരുകയാണ്.  അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ ഇന്ന് ദില്ലിയിലെത്തും. അതിനായി ഒരു വ്യോമസേന വിമാനം കൂടി കാബൂളിലെത്തി. ഇനി അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!