ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ; ബിഎസ്എഫ് വെടിവെച്ചു, തെരച്ചിൽ തുടരുന്നു

By Web TeamFirst Published Aug 23, 2021, 10:15 AM IST
Highlights

ഡ്രോൺ കണ്ടയുടനെ ഇതിനെ താഴെ വീഴ്ത്താൻ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തിരുന്നു. എന്നാൽ അപ്പോൾ തന്നെ ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയി

ദില്ലി: ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അതിർത്തിയിൽ നിരന്തരം ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്.

ഡ്രോൺ കണ്ടയുടനെ ഇതിനെ താഴെ വീഴ്ത്താൻ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തിരുന്നു. എന്നാൽ അപ്പോൾ തന്നെ ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയി. ഇത് കണ്ടെത്താനായാണ് ഇവിടെ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്. ചുവപ്പ്, മഞ്ഞ നിറങ്ങളിൽ വെളിച്ചം മിന്നി മായുന്നത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. സൈനികർ വെടിയുതിർത്ത ഉടനെ ഇത് മുകളിലേക്ക് ഉയരുകയും അവിടെ നിന്ന് പാക് ഭാഗത്തേക്ക് നീങ്ങുകയുമായിരുന്നു.

ജൂണിൽ ജമ്മുവിലെ എയർ ഫോഴ്സ് സ്റ്റേഷനിൽ ആക്രമണം ഉണ്ടായതിന് ശേഷം ജമ്മു കശ്മീരിൽ ഡ്രോൺ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ജൂൺ 26 നും ജൂൺ 27നുമായിരുന്നു രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം. ആക്രമണത്തിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളേറ്റിരുന്നു.

click me!