39 മണിക്കൂറായി കുഴൽക്കിണറിൽ, ഭിന്നശേഷിക്കാരനായ കുട്ടിയെ രക്ഷിക്കാൻ റോബോട്ടിക് സംഘം 

Published : Jun 12, 2022, 01:41 PM IST
39 മണിക്കൂറായി കുഴൽക്കിണറിൽ, ഭിന്നശേഷിക്കാരനായ കുട്ടിയെ രക്ഷിക്കാൻ റോബോട്ടിക് സംഘം 

Synopsis

ഗുജറാത്ത് സ്വദേശിയായ മഹേഷ് അഹിർ തന്റെ കണ്ടുപിടുത്തമായ ബോർവെൽ റെസ്ക്യൂ റോബോട്ട് ഉപയോ​ഗിച്ച് സാഹുലിനെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ ട്വീറ്റ് ചെയ്തു.

റായ്പൂര്‍: കുഴൽ കിണറിൽ വീണ കുട്ടിയെ 39 മണിക്കൂറായിട്ടും രക്ഷിക്കാനായില്ല. ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിൽ 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ 11 വയസ്സുകാരനെ രക്ഷിക്കാൻ ഒടുവിൽ ​ഗുജറാത്തിൽ നിന്നുള്ള റോബോട്ടിക് സംഘവുമെത്തി.  സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടിയെ പുറത്തെടുക്കാൻ ഞായറാഴ്ച തുടർച്ചയായി മൂന്നാം ദിവസവും രക്ഷാപ്രവർത്തനം നടക്കുകയാണ്. കുട്ടിയെ രക്ഷിക്കാൻ റോബോട്ടിക് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. 

ഗുജറാത്ത് സ്വദേശിയായ മഹേഷ് അഹിർ തന്റെ കണ്ടുപിടുത്തമായ ബോർവെൽ റെസ്ക്യൂ റോബോട്ട് ഉപയോ​ഗിച്ച് സാഹുലിനെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ ട്വീറ്റ് ചെയ്തു. കുട്ടിയെ രക്ഷിക്കാൻ സഹായം ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ അദ്ദേഹവുമായി ബന്ധപ്പെടുകയായിരുന്നു. സാഹുലിനെ രക്ഷിക്കാൻ റോബോട്ടുകളുടെ സഹായവും തേടുകയാണെന്ന് ചത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേൽ പറഞ്ഞു. 

വലിയൊരു കല്ല് തടസ്സമായി മാറിയതിനാൽ രക്ഷാപ്രവർത്തനം തുടരാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്. ഹാൻഡ് കട്ടർ ഡ്രിൽ മെഷീനുകളുടെ ദൗർലഭ്യം പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് കല്ലുകൾ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുന്ന ജോലി കൂടുതൽ ദുഷ്കരമാക്കിയിരിക്കുകയാണ്. പാറ പൊട്ടിക്കാനുള്ള ഉപകരണങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഒരു റോബോട്ടിക് സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കുട്ടിയെ പുറത്തെത്തിക്കാൻ ഇനിയും 10 മുതൽ 15 മണിക്കൂർ വരെ എടുക്കുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മൽഖരോഡ ഡെവലപ്‌മെന്റിലെ പിഹ്രിദ് ഗ്രാമത്തിലെ തന്റെ വീടിന്റെ പിൻഭാഗത്ത്  കളിച്ചുകൊണ്ടിരിക്കെയാണ് ഉപയോഗിക്കാത്ത കുഴൽക്കിണറിൽ സാഹു വീണതെന്ന് അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഇതുവരെ, രക്ഷാപ്രവർത്തകർ ജെസിബിയുടെയും പോക്ലെയിൻ മെഷീനുകളുടെയും സഹായത്തോടെ 50 അടി സമാന്തര കുഴി കുഴിച്ചാണ് നടത്തിവന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡോക്ടർമാരുടെയും അധികൃതരുടെയും ഒരു സംഘം കാമറയിലൂടെ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണ്. കുട്ടിക്ക് വാഴപ്പഴവും ബിസ്‌ക്കറ്റും നൽകിയിരുന്നു. ഓക്സിജൻ വിതരണത്തിനായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്