'മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോര'; കര്‍ണാടകയിലെ തോല്‍വി ആത്മപരിശോധനയ്ക്കുള്ള സമയമെന്ന് ആർഎസ്എസ്

By Web TeamFirst Published Jun 7, 2023, 12:46 PM IST
Highlights

സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വവും പ്രാദേശിക ഘടകങ്ങളിൽ കൃത്യമായ പ്രവർത്തനവും ഉറപ്പാക്കണമെന്ന് ഓർ​ഗനൈസറിന്‍റെ  മുഖപ്രസംഗം

ദില്ലി: വരുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോരെന്ന് ആർഎസ്എസ് മുഖപത്രം ഓർ​ഗനൈസർ. സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വവും പ്രാദേശിക ഘടകങ്ങളിൽ കൃത്യമായ പ്രവർത്തനവും ഉറപ്പാക്കണമെന്ന് ഓർ​ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കർണാടക തെരഞ്ഞെടുപ്പ് പരാജയം ആത്മപരിശോധനയ്ക്കുള്ള സമയമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി കർണാടക തെരഞ്ഞെടുപ്പിലാണ് സംസ്ഥാന നേതൃത്വത്തിനെതിരായ അഴിമതിയാരോപണങ്ങൾ ബിജെപിക്ക് പ്രതിരോധിക്കേണ്ടി വന്നത്. ബിജെപിക്ക് ഭരണ നേട്ടങ്ങൾ വോട്ടാക്കി മാറ്റാനായില്ലെന്നും, മന്ത്രിമാർക്കെതിരായ ഭരണ വിരുദ്ധ വികാരം പരി​ഗണിക്കേണ്ട വിഷയമാണെന്നും എഡിറ്റോറിയലിൽ പറയുന്നു.

ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക്? ബിജെപിയുമായി ചര്‍ച്ച നടത്തും, കർണാടകയിൽ നാല് ലോക്സഭാസീറ്റുകളിൽ മത്സരിക്കും?

പിന്നിലെ കണ്ണാടി മാത്രം നോക്കിയാണ് മോദി കാറോടിക്കുന്നത്, ഇത് തുടർച്ചയായ അപകടങ്ങളുണ്ടാക്കും: രാഹുൽ ഗാന്ധി

click me!