രാജിവച്ച ശേഷം രാഹുല്‍ ഗാന്ധി തിയറ്ററില്‍; കണ്ടത് ജാതിക്കൊലപാതകങ്ങളുടെ കഥ പറയുന്ന 'ആര്‍ട്ടിക്കിള്‍ 15'

Published : Jul 05, 2019, 10:27 PM ISTUpdated : Jul 05, 2019, 10:32 PM IST
രാജിവച്ച ശേഷം രാഹുല്‍ ഗാന്ധി തിയറ്ററില്‍; കണ്ടത് ജാതിക്കൊലപാതകങ്ങളുടെ കഥ പറയുന്ന 'ആര്‍ട്ടിക്കിള്‍ 15'

Synopsis

രാഹുല്‍ സിനിമ കാണാനെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തിയറ്ററില്‍ പോപ്‌കോണ്‍ കഴിക്കുന്നതും സിനിമ കാണാനെത്തിയവരോട് അദ്ദേഹം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് രാജിവച്ച ബുധനാഴ്ച രാഹുല്‍ ഗാന്ധി വി ഐ പി സുരക്ഷയില്ലാതെ സിനിമ തിയറ്ററില്‍. ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍15 സിനിമ കാണാനാണ് രാഹുല്‍ ഗാന്ധി ദില്ലിയിലെ പിവിആര്‍ ചാണക്യ തിയറ്ററില്‍ എത്തിയത്. ഉത്തരേന്ത്യയിലെ ജാതിക്കൊലകളു കഥ പറയുന്ന ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15'. രാഹുല്‍ സിനിമ കാണാനെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

തിയറ്ററില്‍ പോപ്‌കോണ്‍ കഴിക്കുന്നതും സിനിമ കാണാനെത്തിയവരോട് അദ്ദേഹം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ‘മുല്‍ക്ക്’എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രമാണ്‘ആര്‍ട്ടിക്കിള്‍ 15’.

ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ കൂലി കൂട്ടിച്ചോദിച്ച രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനുഭവ് സിന്‍ഹ ‘ആര്‍ട്ടിക്കിള്‍ 15’ ഒരുക്കിയിരിക്കുന്നത്. ആയുഷ്മാന്‍ ഖുരാനയാണ് നായകന്‍. ചിത്രത്തിനെതിരെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: നടപടിയുമായി കേന്ദ്രസർക്കാർ, ചെയർമാനെയും സെക്രട്ടറിയെയും മാറ്റി
2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു, ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും മന്ത്രിസഭയിൽ