ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിൽ പൊട്ടിത്തെറി, നാല് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു

Published : Mar 24, 2023, 07:08 PM IST
ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിൽ പൊട്ടിത്തെറി, നാല് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു

Synopsis

ചന്ദ്രബാബു നായിഡുവുമായി ഒത്തുതീർപ്പുണ്ടാക്കി ക്രോസ് വോട്ട് ചെയ്തെന്ന് കണ്ടെത്തി

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിൽ പൊട്ടിത്തെറി. എംഎൽസി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതതിന് നാല് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഉന്ദവല്ലി ശ്രീദേവി, മേക്കാപ്പട്ടി ചന്ദ്രശേഖർ റെഡ്ഡി, അനം രാമനാരായണ റെഡ്ഡി, കോട്ടം ശ്രീധർ റെഡ്ഡി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞയാഴ്ച നടന്ന എംഎൽസി ഉപതെരഞ്ഞെടുപ്പിൽ ടിഡിപി വിജയിച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായി ഒത്തുതീർപ്പുണ്ടാക്കി ക്രോസ് വോട്ട് ചെയ്തെന്ന് കണ്ടെത്തിയതിനാൽ നാല് പേരെയും പാർട്ടി സസ്പെൻഡ് ചെയ്യുന്നതായി പാർട്ടി ജനറൽ സെക്രട്ടറി അറിയിക്കുകയായിരുന്നു. 

Read More : ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ചെന്നിത്തല,  ബിജെപിയും മോദിയും രാഹുലിനെ ഭയക്കുന്നുവെന്ന് ആന്റണി

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ