
ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടര്‍. ഇത്തരത്തില്‍ സുപ്രീംകോടതിയിലെ ഔദ്യോഗിക ഇ മെയിലിലിന്റെ ഫൂട്ടറിലുണ്ടായിരുന്നത് സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു
സുപ്രീംകോടതി ഇമെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോ മാറ്റിക്സ് സെന്ററാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയത്. നേരത്തെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സുപ്രീം കോടതി ഈ ഫൂട്ടര്‍ നീക്കം ചെയ്യാന്‍ നിർദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഷണൽ ഇൻഫോ മാറ്റിക്സ് സെന്റര്‍ നടപടി എടുത്തത്. മോദിയുടെ ചിത്രത്തിന് പകരം ഇമെയിൽ ഫൂട്ടറിൽ സുപ്രീം കോടതിയുടെ ചിത്രമാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.
സഹകരണം ശക്തമാക്കുമെന്ന് ബൈഡൻ, വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് മോദി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് ബൈഡൻ പ്രതികരിച്ചത്. ബൈഡൻ കുടുംബത്തിലെ അഞ്ചു പേർ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞതിനെ കുറിച്ച് ബൈഡൻ പറഞ്ഞു. സഹിഷ്ണുതയുടെ കാര്യത്തിൽ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ജോ ബൈഡന്റെ പ്രതികരണം.
Read More കൈകോർത്ത് ഇന്ത്യയും അമേരിക്കയും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam