തഹസിൽദാറെ തീകൊളുത്തി കൊന്ന സംഭവം; കയർ കെട്ടി പ്രതിഷേധിച്ച് മറ്റൊരു തഹസിൽദാർ

By Web TeamFirst Published Nov 7, 2019, 11:15 AM IST
Highlights

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു തെല‍ങ്കാനയിലെ അബ്ദുള്ളപുർമെത്തിലെ വനിതാ തഹസിൽദാറായിരുന്ന വിജയ റെഡ്ഡിയെ സുരേഷ് എന്നയാൾ ഓഫീസിലെത്തി തീകൊളുത്തി കൊന്നത്.  

ഹൈദരാബാദ്: തെലങ്കാനയിൽ തഹസിൽദാറെ ഭൂവുടമ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ ഓഫീസിൽ കയർക്കെട്ടി അതിർത്തി നിശ്ചയിച്ചിരിക്കുകയാണ് ആന്ധ്രാ പ്രദേശിനെ ഒരു വനിതാ തഹസിൽദാർ. കുർനൂൽ തഹസിൽദാർ ഉമാ മഹേശ്വരിയാണ് തെല‍ങ്കാനയിലെ അബ്ദുള്ളപുർമെത്തിലെ വനിതാ തഹസിൽദാറായിരുന്ന വിജയ റെഡ്ഡിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഓഫീസിൽ കയർ കെട്ടിയത്.

തന്റെ ചേംബറിലേക്ക് വരുന്നവർക്ക് കയറിന് അപ്പുറത്തുനിന്ന് തന്നോട് സംസാരിക്കുകയും കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യാമെന്ന് ഉമാ മഹേശ്വരി പറഞ്ഞു. പരാതികളും കത്തുകളും അപേക്ഷകളുമായി ഓഫീസിൽ എത്തുന്നവർ നിശ്ചിത അകലം പാലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വിജയ റെഡ്ഡിയുടെ കൊലപാതകം തന്നെ ഏറെ ഭയപ്പെടുത്തി. അതിനാലാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചതെന്നും ഉമാ മഹേശ്വരി വ്യക്തമാക്കി.

Read More:ഭൂമി തർക്കം; തഹസിൽദാറെ പട്ടാപ്പകൽ തീകൊളുത്തി കൊന്നു, പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു വിജയ റെഡ്ഡിയെ സുരേഷ് എന്നയാൾ ഓഫീസിലെത്തി തീകൊളുത്തി കൊന്നത്. തഹസിൽദാർ ഓഫീസിലെത്തിയ സുരേഷ്, വിജയയുടെ ചേംബറിലേക്ക് കടക്കുകയും അവരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. വിജയയുടെ നിലവിളികേട്ട് ക്യാബിനുള്ളിലെത്തിയ സഹപ്രവർത്തകർ തീപ്പിടിത്തത്തിൽ നിന്ന് വിജയയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സംഭവസ്ഥലത്തുവച്ച് തന്നെ വിജയ മരിക്കുകയായിരുന്നു. വിജയയെ ര​ക്ഷിക്കുന്നതിനിടെ പരിക്കേറ്റ രണ്ട് സഹപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിജയയുടെ ഡ്രൈവർ ​ഗുരുനാ​ദത്തിന് (27) സാരമായി പൊള്ളലേറ്റതായാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ സുരേഷിനിയെും പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

click me!