മണിപ്പൂരിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷകൂട്ടി

Published : Feb 09, 2025, 11:15 PM IST
മണിപ്പൂരിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷകൂട്ടി

Synopsis

അതേസമയം, കാവൽ മുഖ്യമന്ത്രിയായി ബീരേൻ സിങ്ങിനോട് തുടരാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ സുരക്ഷാ വിന്യാസം കൂട്ടിയിട്ടുണ്ട്. 

ദില്ലി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിം​ഗ് രാജിവെച്ചതിനെ തുടർന്ന് പുതിയ സർക്കാരിന് നീക്കവുമായി ബിജെപി. ബിജെപി എംഎൽഎമാർ യോഗം ചേർന്ന് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. സംബിത് പാത്ര എംപി വീണ്ടും ഗവർണറെ കണ്ട സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന് ഉടൻ ഗവർണറുടെ ശുപാർശ ഉണ്ടാകില്ല. അതേസമയം, കാവൽ മുഖ്യമന്ത്രിയായി ബീരേൻ സിങ്ങിനോട് തുടരാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ സുരക്ഷാ വിന്യാസം കൂട്ടിയിട്ടുണ്ട്. അതിനിടെ, നിയമസഭാ സമ്മേളനം നാളെ വിളിച്ചു ചേർക്കാനുള്ള ഉത്തരവും ഗവർണർ അസാധുവാക്കി. 

കമ്പനി എച്ച്ആർ വിളിച്ചറിയിച്ചത് യുവാവ് കടലിൽ മുങ്ങി മരിച്ചെന്ന്, 12 ദിവസമായി വിവരമില്ല; പരാതിയുമായി കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി