കര്‍ഷക സമരം; ഒരു കര്‍ഷകൻ കൂടി മരിച്ചു, ആകെ മരണം ഏഴായി

Published : Mar 11, 2024, 05:42 PM IST
കര്‍ഷക സമരം; ഒരു കര്‍ഷകൻ കൂടി മരിച്ചു, ആകെ മരണം ഏഴായി

Synopsis

ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ ബല്‍ദേവ് സിംഗിനെ പട്യാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പുലർച്ച രണ്ടരയോടെ മരണം സംഭവിച്ചത്.  

പട്യാല: പഞ്ചാബ് അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന ഒരു കര്‍ഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബൽദേവ് സിംഗ് എന്ന കര്‍ഷകനാണ് മരിച്ചത്. ഇതോടെ ചലോ ദില്ലി പ്രതിഷേധത്തിനിടെ അതിർത്തിയിൽ മരിച്ച കർഷകരുടെ എണ്ണം ഏഴായി. 

ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ ബല്‍ദേവ് സിംഗിനെ പട്യാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പുലർച്ച രണ്ടരയോടെ മരണം സംഭവിച്ചത്.  

ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി പഞ്ചാബിന്‍റെ പ്രവർത്തകനാണ്. നേരത്തെ സമരക്കാർക്കെതിരായ ഹരിയാന പോലീസ് നടപടിക്കിടെ തലയ്ക്ക് വെടിയേറ്റ ഒരു യുവ കർഷകനും ഖനൗരിയിൽ മരിച്ചിരുന്നു. 

ഈ പ്രതിസന്ധികള്‍ക്കിടയിലും സമരം ശക്തമായി തന്നെ തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗം അറിയിച്ചിട്ടുണ്ട്. ഇന്നലെ ട്രെയിൻ തടയല്‍ സമരം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. 

Also Read:- മാലേഗാവ് സ്‌ഫോടനക്കേസ്: ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറൻറ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്