അഗ്നിപഥ് പ്രതിഷേധം ബിഹാർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ തനിയാവർത്തനം: സിപിഎംഎൽ ലിബറേഷൻ

Published : Jun 18, 2022, 06:33 AM IST
അഗ്നിപഥ് പ്രതിഷേധം ബിഹാർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ തനിയാവർത്തനം: സിപിഎംഎൽ ലിബറേഷൻ

Synopsis

അഗ്നിപഥിൽ സ്വന്തം ഘടകകക്ഷിയായ ജെഡിയുവിനെ പോലും വിശ്വാസത്തിലെടുക്കാൻ ബി ജെ പി കഴിഞ്ഞിട്ടില്ലെന്ന് കുണാൽ

പാറ്റ്ന: അഗ്നിപഥ് പ്രതിഷേധം ബീഹാർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ തന്നിയാവർത്തനമെന്ന് സി പി എം എൽ ലിബറേഷൻ സംസ്ഥാന സെക്രട്ടറി കുണാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. കേന്ദ്രം യുവാക്കളെ വഞ്ചിക്കുകയാണെന്നും അവരുടെ ആത്മരോക്ഷമാണ് തെരുവിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ സമരത്തിന് ബീഹാറിലെ പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ ലഭിക്കാത്തവരുടെ നിരാശയാണ് ബിഹാറിലെ തെരുവുകളിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിപഥിൽ സ്വന്തം ഘടകകക്ഷിയായ ജെഡിയുവിനെ പോലും വിശ്വാസത്തിലെടുക്കാൻ ബി ജെ പി കഴിഞ്ഞിട്ടില്ല. ബീഹാറിലെ മുന്നണി സംവിധാനത്തെ വരെ ഈ സമരം മാറ്റിമറിക്കും. ഉദ്യോഗാർത്ഥികളുടെ സമരത്തിന് ബീഹാറിലെ പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം ആവഞത്തിച്ചു.

അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാൾ ചികിത്സയിലായിരുന്നു. വലിയ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. 

ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു.

അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി.

പൽവാളിലും , ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. പൽവാളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അക്രമം നടന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച്ച നടന്ന അക്രമങ്ങളിൽ സംസ്ഥാനത്തിന് വലിയ നാശനഷ്ങ്ങളുണ്ടായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹരിയാനയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധങ്ങൾ സമാധാനപരമാകണമെന്നുറപ്പിക്കാൻ പൊലീസ് ഡിഫൻസ് എക്കാദമി മേധാവികളുമായി ചർച്ച നടത്തി.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ