അഗ്നിപഥ്:ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും,സർക്കാർ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും കോടതിയിൽ

By Web TeamFirst Published Jul 19, 2022, 5:41 AM IST
Highlights

ദ്ധതിക്കെതിരെ കോടതിക്ക് മുൻപാകെ എത്തിയ ഹർജികൾ ഒന്നിച്ചാകും പരിഗണിക്കുക

ദില്ലി: പ്രതിരോധ സേനയിലേക്കുള്ള അഗ്‌നിപഥ് (agnipath)റിക്രൂട്ട്മെന്‍റ് സ്‌കീമിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ (harji)സുപ്രീം കോടതി(supreme court) ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, സൂര്യ കാന്ത് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.പദ്ധതിക്കെതിരെ കോടതിക്ക് മുൻപാകെ എത്തിയ ഹർജികൾ ഒന്നിച്ചാകും പരിഗണിക്കുക. അഭിഭാഷകനായ എം എൽ ശർമ്മ, വിശാൽ തിവാരി എന്നിവരും ഹർജികൾ നൽകിയിട്ടുണ്ട്. 

പദ്ധതിയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നാണ് വിശാൽ തിവാരിയുടെ ഹർജിയിലെ ആവശ്യം. ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്‍റെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.ഇന്ത്യന്‍ പ്രതിരോധ സേനയിലേക്ക് 4 വര്‍ഷത്തെക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു

അഗ്നിപഥ് പദ്ധതി : വ്യോമസേനയിൽ റെക്കോർഡ് അപേക്ഷകർ

അഗ്നിപഥ് വഴി വ്യോമസേനയിലേക്ക് അപേക്ഷിച്ചത് റെക്കോ‍‍ർഡ് അപേക്ഷകരെന്ന് സൈനിക വൃത്തങ്ങൾ. ഏഴ് ലക്ഷത്തി നാൽപ്പതിയൊമ്പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊമ്പത്  (7,49,899) പേരാണ് പദ്ധതി വഴി സൈന്യത്തിൽ പ്രവേശനം നേടാൻ അപേക്ഷ സമർപ്പിച്ചത്. പദ്ധതിക്കായി വ്യോമസേനയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഒറ്റത്തവണ റിക്രൂട്ട്മെന്റിനായി 6,31,528 പേർ അപേക്ഷിച്ചതാണ് വ്യോമസേനയിലെ റെക്കോർഡ്.

ഹ്രസ്വ സൈനിക സേവനത്തിന് നാവിക സേനയിലേക്ക് അപേക്ഷിച്ചവരിൽ പതിനായിരം പേർ വനിതകളാണ്.നാവിക സേനയിൽ ഓഫീസർ റാങ്കിന് താഴെ വനിതകൾക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്. അഗ്നിപഥ് പദ്ധതി വഴി നിയമിക്കുന്നവരെ പരിശീലനം പൂർത്തിയാക്കിയ ശേഷം സെയ‍്‍ലർ തസ്തികയിൽ യുദ്ധ കപ്പലുകളിൽ അടക്കം നിയമിക്കുമെന്ന് നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്. 

click me!