സ്കൂളിൽ വൈകി വന്ന അധ്യാപികയുടെ കരണത്തടിച്ച് പ്രിൻസിപ്പൽ, വഴക്കിനിടെ വസ്ത്രം വലിച്ച് കീറി; വീഡിയോ പുറത്ത്

Published : May 04, 2024, 04:09 PM ISTUpdated : May 04, 2024, 04:10 PM IST
സ്കൂളിൽ വൈകി വന്ന അധ്യാപികയുടെ കരണത്തടിച്ച് പ്രിൻസിപ്പൽ, വഴക്കിനിടെ വസ്ത്രം വലിച്ച് കീറി; വീഡിയോ പുറത്ത്

Synopsis

വഴക്കിനിടെ പ്രിൻസിപ്പൽ അധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നു. പിടിവലിക്കിടെ അധ്യാപികയുടെ വസ്ത്രങ്ങളും പ്രിൻസിപ്പൽ വലിച്ച് കീറുന്നത് ദൃശ്യങ്ങളിൽ കാണാം. 

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധ്യാപക സമൂഹത്തിന് നാണക്കേടായി സ്കൂൾ പ്രിൻസിപ്പലിന്‍റേയും അധ്യാപികയുടേയും വഴക്ക്. സ്കൂളിൽ വൈകി വന്നെന്ന് ആരോപിച്ച് പ്രിൻസിപ്പൽ അധ്യാപികയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആഗ്രയിലെ സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രിൻസിപ്പൽ അധ്യാപികയായ ഗുഞ്ജൻ ചൗധരിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

അധ്യാപിക  സ്കൂളിലേക്ക് വൈകിയെത്തിയെന്നാരോപിച്ച് പ്രിൻസിപ്പൽ വഴക്ക് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴക്കിനിടെ പ്രിൻസിപ്പൽ അധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നു. പിടിവലിക്കിടെ അധ്യാപികയുടെ വസ്ത്രങ്ങളും പ്രിൻസിപ്പൽ വലിച്ച് കീറുന്നത് ദൃശ്യങ്ങളിൽ കാണാം. അധ്യാപികയുടെ കൂർത്തയിൽ പ്രിൻസിപ്പൽ പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് വഴക്കിനിടെ വസ്ത്രം വലിച്ച് കീറുകയുമായിരുന്നു.

മോശം പദപ്രയോഗങ്ങൾ നടത്തിയായിരുന്നു ഇരുവരുടേയും വഴക്ക്. മർദ്ദനം തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിൻസിപ്പൽ മോശമായി പെരുമാറി. നാണമില്ലത്ത പ്രവൃത്തിയാണിതെന്നും ഒരു അധ്യാപിക ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ഡ്രൈവഡ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും ഗൌനിക്കാതെ അധ്യാപകർ തമ്മിൽ പോരടിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ഉത്തർപ്രദേശിലെ ഒരു സ്‌കൂളിൽ ഫേഷ്യൽ ചെയ്തു വന്ന അധ്യാപികയെ പ്രധാനാധ്യാപിക  മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. സംഭവം നടന്ന് ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് വീണ്ടും അധ്യാപകർ തമ്മിലടിച്ചത്.

Read More : ചോറ്റുപാത്രം തട്ടിപ്പറിച്ചു, ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി, 17 തുന്നൽ

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം