അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി; പ്രതി ക്രിസ്ത്യൻ മിഷേലിന് ഇഡി കേസിലും ജാമ്യം

Published : Mar 04, 2025, 08:26 PM IST
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി; പ്രതി ക്രിസ്ത്യൻ മിഷേലിന് ഇഡി കേസിലും ജാമ്യം

Synopsis

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന് ഇഡി കേസിലും ജാമ്യം. ദില്ലി ഹൈക്കോടതിയാണ് മിഷേലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മാണ് ജാമ്യം അനുവദിച്ചത്.

ദില്ലി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന് ഇഡി കേസിലും ജാമ്യം. ദില്ലി ഹൈക്കോടതിയാണ് മിഷേലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അഴിമതിയിലെ സിബിഐ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി ഏഴു വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്.

കൊവിഡ് കാലത്ത് ജയിലിലെ 3000 തടവുകാരെ പരോളിലും ഇടക്കാല ജാമ്യത്തിലും വിട്ടയച്ച സാഹചര്യത്തിലും മിഷേലിന് ജാമ്യം നൽകിയിരുന്നില്ല. കേസിന്‍റെ തീവ്രതയും ഗുരുതര സ്വഭാവം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. കേസിൽ ക്രിസ്ത്യൻ മിഷേലിനായി അഭിഭാഷകരായ അൽജോ കെ ജോസഫ്, എം എസ് വിഷ്ണു ശങ്കർ, ശ്രീറാം പാറക്കാട്ട് എന്നിവർ ഹാജരായി.

ടർഫിൽ കളി കാണാനെത്തിയ വിദ്യാർത്ഥിയെ മർദിച്ചു, കുഴിയിൽ തള്ളിയിട്ടു, കാലിന്‍റെ എല്ല് പൊട്ടി, 2 പേർക്കെതിരെ കേസ്

 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്