വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് ബോളിവുഡ് യുവതാരത്തിന്റെ ബന്ധു

Published : Jun 13, 2025, 05:22 AM ISTUpdated : Jun 13, 2025, 05:26 AM IST
Clive Sundar

Synopsis

ബോളിവുഡ് യുവതാരം വിക്രാന്തിന്റെ അമ്മാവന്റെ മകനാണ് ക്ലൈവ് സുന്ദര്‍ 

മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹപൈലറ്റ് ക്ലൈവ് സുന്ദർ ബോളിവുഡ് താരം വിക്രാന്ത് മാസിയുടെ ബന്ധു. ക്ലൈവ് സുന്ദറിന്റെ മരണത്തിൽ താരം അനുശോചനം അറിയിച്ചു. വിക്രാന്തിന്റെ അമ്മാവന്റെ മകനാണ് ക്ലൈവ് സുന്ദര്‍. അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓർത്ത് എന്റെ ഹൃദയം തകരുന്നു. എന്റെ അമ്മാവൻ ക്ലിഫോർഡ് കുന്ദറിന് അദ്ദേഹത്തിന്റെ മകൻ ക്ലൈവ് കുന്ദർ നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ കൂടുതൽ വേദന തോന്നി. ആ വിമാനത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസറായിരുന്നു ക്ലൈവ്. ദൈവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദുരന്തം ബാധിച്ച എല്ലാവർക്കും ശക്തി നൽകട്ടെ- വിക്രാന്ത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാരെന്ന് അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം പറന്നയുടൻ തന്നെ പൈലറ്റുമാർ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റായ ക്ലൈവ് സുന്ദര്‍  1100 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ