മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോ: എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്

Published : Sep 13, 2025, 08:22 PM IST
AI Video Mocking PM Modi's Mother

Synopsis

മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വീഡിയോയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്. വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണ് പരാതി.  ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതാണെന്ന് കോൺഗ്രസ്.

ദില്ലി: മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകന്റെ പരാതിയിൽ ദില്ലി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ദില്ലി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്നാണ് പരാതി. ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്ത ആണ് പരാതിക്കാരൻ. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അമ്മയെ വീഡിയോയിൽ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രി, കീർത്തനയുടെ സത്യ പ്രതിജ്ഞ തടഞ്ഞ് നിയമസഭ സെക്രട്ടറി; 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' മറന്നത് വിനയായി
കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമെന്ന് വിലയിരുത്തി പിബി, 3 സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ലെന്നും ജനറൽ സെക്രട്ടറി