അണ്ണാ ഡിഎംകെയുടെ ബാനര്‍ വീണ് സ്കൂട്ടര്‍ മറിഞ്ഞു; പിന്നാലെയെത്തിയ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Published : Sep 12, 2019, 09:05 PM IST
അണ്ണാ ഡിഎംകെയുടെ ബാനര്‍  വീണ് സ്കൂട്ടര്‍ മറിഞ്ഞു; പിന്നാലെയെത്തിയ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Synopsis

സംഭവത്തിന് അരമണിക്കൂര്‍ ശേഷം എഐഎഡിഎംകെ പ്രവര്‍ത്തകരെത്തി ബാനറുകള്‍ നീക്കം ചെയ്തു.

ചെന്നൈ: അണ്ണാ ഡിഎംകെയുടെ ബാനര്‍ മുകളില്‍ വീണ് നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു. ചെന്നൈയിലാണ് 23 കാരിയായ സ്കൂട്ടര്‍ യാത്രികയുടെ മുകളിലേക്ക് റോഡിന്‍റെ സെന്‍റര്‍ മീഡിയനില്‍ സ്ഥാപിച്ച ബാനര്‍ വീണത്. ചെന്നൈ സ്വദേശിയായ സുഭശ്രീയാണ് മരിച്ചത്.

പല്ലാവരം തൊരൈപക്കം റോഡിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പള്ളികരനായ് റോഡില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനര്‍ സുഭശ്രീയുടെ മുകളിലേക്ക് മറിഞ്ഞു വീണു. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ യുവതി മരിച്ചു.

വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ബിടെക് ബിരുദധാരിയായ യുവതി ഐഇഎല്‍റ്റിഎസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് അരമണിക്കൂര്‍ ശേഷം എഐഎഡിഎംകെ പ്രവര്‍ത്തകരെത്തി ബാനറുകള്‍ നീക്കം ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം
യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം