ശശികലയുടെ രാഷ്ട്രീയ പ്രവേശനനീക്കങ്ങൾക്കിടെ അണ്ണാഡിഎംകെയിൽ മഞ്ഞുരുകൽ; ഇപിഎസ്-ഒപിഎസ് കൂടിക്കാഴ്ച

By Web TeamFirst Published Jun 6, 2021, 1:24 PM IST
Highlights

ഭിന്നത പരിഹരിച്ച് ഒരുമിച്ച് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപിഎസ് വ്യക്തമാക്കി. അതേസമയം അണ്ണാഡിഎംകെയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ശശികല അനുയായികളുടെ യോഗം വിളിച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ രാഷ്ട്രീയ പ്രവേശന ഒരുക്കങ്ങള്‍ക്കിടെ അണ്ണാഡിഎംകെയില്‍ മഞ്ഞുരുകല്‍. അതൃപ്തിയിലായിരുന്ന ഒ പനീര്‍സെല്‍വവുമായി എടപ്പാടി പളനിസ്വാമി കൂടിക്കാഴ്ച നടത്തി. ഭിന്നത പരിഹരിച്ച് ഒരുമിച്ച് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപിഎസ് വ്യക്തമാക്കി. അതേസമയം അണ്ണാഡിഎംകെയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ശശികല അനുയായികളുടെ യോഗം വിളിച്ചു.

രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് ശശികല വ്യക്തമാക്കിയതോടെ നേതൃസ്ഥാനം നഷ്ടമാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപിഎസ്. ഇടഞ്ഞ് നിന്ന ഒപിഎസ്സുമായി പളനിസ്വാമി ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തി. ഭിന്നത പരിഹരിച്ച് ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. 

ഒപിഎസ് പക്ഷ നേതാക്കളുമായി അണ്ണാഡിഎംകെ ആസ്ഥാനത്ത് വിളിച്ച ചര്‍ച്ചയില്‍ നിന്ന് നേരത്തെ പനീര്‍സെല്‍വം വിട്ടുനിന്നിരുന്നു. അര്‍ഹമായ പരിഗണന നല്‍കാതെ നേതൃസ്ഥാനത്ത് നിന്ന് തഴഞ്ഞെന്നാണ് പനീര്‍സെല്‍വം വിഭാഗത്തിന്‍റെ പരാതി. ഒരുമിച്ച് പോകുമെന്ന് യോഗത്തിന് ശേഷം പളനിസ്വാമി അവകാശപ്പെട്ടു. അതേസമയം വിമത നേതാക്കളെ ഒപ്പംഎത്തിച്ച് പിന്തുണ ഉറപ്പാക്കാന്‍ അനുയായികളുടെ യോഗം ശശികല വിളിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയോടെ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ തിരിച്ചുപിടിക്കുമെന്നാണ് ആഹ്വാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!