
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ പൊലീസ് കേസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിലാണ് ബംഗാൾ പൊലീസ് കേസെടുത്തത്. പൂർവ മേഥിനിപൂരിലെ മുൻസിപ്പാലിറ്റി ഓഫീസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാധനങ്ങൾ മോഷ്ടിച്ചു എന്ന് പരാതിക്കാരൻ ആരോപിച്ചു. മോഷണത്തിനായി കേന്ദ്രസേനയെ ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു. നന്ദിഗ്രാമിൽ നിന്ന് മുഖ്യമന്ത്രി മമതാ ബാനർജിയെ പരാജയപ്പെടുത്തിയാണ് സുവേന്ദു ബംഗാൾ നിയമസഭയിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam