കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽപേർ; മനു അഭിഷേക് സിങ് വിയും കുമാരി ഷെൽജയും പ്രവർത്തക സമിതിയിൽ

Published : Jun 23, 2022, 12:29 PM IST
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽപേർ; മനു അഭിഷേക് സിങ് വിയും കുമാരി ഷെൽജയും പ്രവർത്തക സമിതിയിൽ

Synopsis

സുബ്രമണി റെഡ്ഡയെ സ്ഥിരം ക്ഷണിതാവ് ആയി നിയമിച്ചു. യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു

ദില്ലി: മനു അഭിഷേക് സിംഗ് വിയും(manu abhishek singhvi) , കുമാരി ഷെൽജയും(kumari shelja0 കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്(congress working committee). സുബ്രമണി റെഡ്ഡയെ സ്ഥിരം ക്ഷണിതാവ് ആയി നിയമിച്ചു. യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. 

കോൺഗ്രസിന്‍റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത് നേരത്തെ മാറ്റം ഉണ്ടായിരുന്നു . മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്റാം രമേശിനാണ്  കോൺഗ്രസിന്‍റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളെ ദേശീയ തലത്തിൽ നയിക്കാനുള്ള ചുമതല. മാധ്യമ, പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജയ്റാം രമേശിനെ നിയമിച്ചെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. രൺദീപ് സിംഗ് സുർജേവാലയെ മാറ്റിയാണ് മുൻ കേന്ദ്രമന്ത്രിയെ മാധ്യമ - പ്രചാരണ വിഭാഗത്തിന്‍റെ തലപ്പത്ത് എത്തിച്ചത്. ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്.

ഇഡിയെ ഭയമില്ല;അത് വലിയ വിഷയവുമല്ല ; യുവാക്കളുടെ തൊഴിലില്ലായ്മ വലിയ പ്രശ്നം; അഗ്നിപഥ് പിൻവലിക്കും വരെ പോരാടും


ഇഡിയെ(enforcement directorate) ഭയമില്ലെന്ന് രാഹുൽ ഗാന്ധി.(rahul gandhi)എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ദില്ലിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു, 

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ