AIFUCTO : പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്ന് ഐഫക്‌ടോ

Web Desk   | Asianet News
Published : Jan 10, 2022, 07:14 PM IST
AIFUCTO : പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം  പിന്‍വലിക്കണമെന്ന് ഐഫക്‌ടോ

Synopsis

വിദ്യാഭ്യാസരംഗത്ത് അപകടകരമായ പ്രവണതകള്‍ക്ക് വഴിയൊരുക്കുന്ന പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കണം എന്ന് തിരുപ്പതിയില്‍ നടന്ന ഓള്‍ ഇന്ത്യ  ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഐഫക്‌ടോ)

വിദ്യാഭ്യാസരംഗത്ത് അപകടകരമായ പ്രവണതകള്‍ക്ക് വഴിയൊരുക്കുന്ന പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കണം എന്ന് തിരുപ്പതിയില്‍ നടന്ന ഓള്‍ ഇന്ത്യ  ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഐഫക്‌ടോ) മുപ്പത്തിയൊന്നാമത് സ്റ്റാറ്റിയൂട്ടറി കോണ്‍ഫറന്‍സ് കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

സര്‍വകലാശാലകളുടെ  അക്കാദമിക സ്വാതന്ത്ര്യവും, അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന പ്രവണത രാജ്യമെമ്പാടും വര്‍ധിച്ചുവരികയാണ്.  യുജിസി, എ ഐ സിടിഇ, എന്‍ സി ടി ഇ,  ആയുഷ് അടക്കമുള്ള സമിതികളെ ഉപയോഗിച്ച് രാജ്യമെമ്പാടും സ്വകാര്യവല്‍ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍  അവസാനിപ്പിക്കണം എന്നും സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ തിരുത്തണം എന്നും ദ്വീപിലെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാലിക്കറ്റ് സര്‍വകലാശാലയുമായി നിലവിലുള്ള ബന്ധം തുടരണം എന്നും ഉള്ള എ കെ പി സി ടി എ  പ്രമേയം സമ്മേളനം അംഗീകരിച്ചു.

 

ഓള്‍ ഇന്ത്യ  ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. കേശവ് ഭട്ടാചാര്യ (ബംഗാള്‍), ജനറല്‍ സെക്രട്ടറി ഡോ.അരുണ്‍ കുമാര്‍ (ബിഹാര്‍), ദേശീയ സെക്രട്ടറി ഡോ. എന്‍. മനോജ്, ദക്ഷിണ മേഖല സെക്രട്ടറി, പ്രൊഫ. ജോജി അലക്‌സ്
 

അഖിലേന്ത്യ പ്രസിഡന്റായി പ്രൊഫ. കേശവ് ഭട്ടാചാര്യ (ബംഗാള്‍), ജനറല്‍ സെക്രട്ടറിയായി ഡോ.അരുണ്‍ കുമാര്‍ (ബിഹാര്‍), ട്രഷററായി പ്രൊഫ. ഡി.കുമാര്‍ (മധ്യപ്രദേശ്) എന്നിവരെയും ദേശീയ സെക്രട്ടറിയായി   എ കെ ജി സി ടി  സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. മനോജിനെയും ദക്ഷിണ മേഖല സെക്രട്ടറിയായി എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോജി അലക്‌സിനെയും തിരഞ്ഞെടുത്തു.

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു