എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി

Published : Dec 05, 2025, 07:58 PM IST
Praveen Chakrabarthy- To meet Vijay

Synopsis

അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി ടിവികെ അധ്യക്ഷൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി ടിവികെ അധ്യക്ഷൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വിജയ്‌യുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. വിജയ്‌യെ പ്രശംസിച്ച് മൂന്ന് ദിവസം മുൻപ് എക്സിൽ പ്രവീൺ പോസ്റ്റിട്ടിരുന്നു . 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ എം. കെസ്റ്റാലിനെ കണ്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച. പ്രവീണിന്‍റെ നീക്കം സഖ്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് തമിഴ്നാട് പിസിസി വിലയിരുത്തി. ഇവർ ഇക്കാര്യം എഐസിസിയെ അറിയിക്കും.

2023 ൽ ശശി തരൂർ എഐപിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് പ്രവീൺ ചുമതലയേറ്റെടുത്തത്. കോൺഗ്രസിന്റെ ഡേറ്റ അനാലിസിസ് വിഭാഗത്തിന്‍റെ ചെയർമാൻ കൂടിയായ പ്രവീൺ കഴിഞ്ഞ ലോക്സഭാ തെരഞഞെടുപ്പിൽ മയിലാടുതുറൈയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്ന് റിപ്പോട്ടുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ