
ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ചിറകില്‍ ഗാന്ധിയുടെ ചിത്രവുമായി എയര്‍ ഇന്ത്യ വിമാനം. ദില്ലി - മുംബൈ റൂട്ടിലെ എയര്‍ ബസ് A320 വിമാനമാണ് ഗാന്ധിയുടെ പടം ചിറകില്‍ വരച്ചുചേര്‍ത്തത്. 11 അടി ഉയരവും നാലടി വീതിയുമുണ്ട് ഈ ചിത്രത്തിന്.
രാഷ്ട്രപിതാവിന്‍റെ സന്ദേശം ആളുകളെ ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വച്ചതെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വിനി ലോഹ്നി പറഞ്ഞു. എല്ലാ വിമാനങ്ങളിലും സമാനമായി ഗാന്ധിയുടെ ചിത്രം വരയ്ക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി വിമാനത്താവളത്തില്‍ വച്ചാണ് വിമാനത്തില്‍ ഗാന്ധിയുടെ ചിത്രം വരച്ചത്. മെയിന്‍റനന്സ് ടീം ഇന്‍ ചാര്‍ഡ് മഹേന്ദ്രകുമാര്‍, സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam