
മുംബൈ: കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മുംബൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിനകത്ത് മര്‍ദ്ദ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം കൊച്ചിയിലേക്കുള്ള യാത്രാമധ്യേ വഴി തിരിച്ചു വിടുകയും മുംബൈയിൽ ഇറക്കുകയും ചെയ്തത്. സംഭവത്തൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഡിജിസിഎ അറിയിച്ചു. എയര്‍ഇന്ത്യയുടെ ബോയിംഗ് 787 - ദുബായ് - കൊച്ചിൻ 934 വിമാനമാണ് മുംബൈയിലേക്ക് യാത്രാമധ്യേ തിരിച്ചു വിട്ടത്. ഡിജിസിഎയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് സംഭവത്തിൽ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസ് നൽകുന്നതിന് എയർലൈനുകൾക്ക് അധിക ഫീസ് ഈടാക്കാനാകില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ഇൻഡിഗോ നിലവിൽ ഫീസ് ചെക്ക് - ഇൻ കൗണ്ടറിൽ എത്തുന്ന യാത്രക്കാരിൽ നിന്നും ബോർഡിംഗ് പാസ് ആവശ്യപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. യാത്രക്കാരിൽ നിന്ന് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നത് ചട്ടവിരുദ്ധമാണെന്ന് വ്യോമയാന മന്ത്രാലയം വിശദീകരിക്കുന്നു.
എയർ അറേബ്യ വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ്, ഡിജിസിഎ സംഘം മറ്റന്നാൾ കൊച്ചിയിൽ എത്തും
ഇന്ത്യയ്ക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ
മസ്‌കറ്റ്: ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും. പുതിയ സര്‍വീസുകള്‍ തുടങ്ങിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ഒമാന്‍ എയര്‍പോര്‍ട്ട് അഭിനന്ദിച്ചു.
ഗൾഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം എട്ടിൽ ഒന്നായി കുറഞ്ഞു
തിരുവനന്തപുരം: മലയാളികൾക്ക് ഗൾഫിനോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോകുന്നവർ എട്ടിലൊന്നായി ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്തേക്ക് എത്തുന്ന പ്രവാസി പണവും പകുതിയായി. സ്വദേശിവത്കരണവും കൊവിഡുമാണ് ഗൾഫിനെ അപ്രിയമാക്കുന്നത്. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പുതിയകാലത്തെ കുടിയേറ്റം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam