
ഡൽഹി: ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ അപലപിച്ചിരുന്നു. സുരക്ഷാ മുൻകരുതലെന്നോണമാണ് സർവീസുകൾ നിർത്തിവച്ചത്.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യം വിലയിരുത്തി വരികയാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് നൽകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
മേഖലയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇൻഡിഗോ, ആകാശ എയർ എന്നീ ഇന്ത്യൻ വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഇൻഡിഗോയും, റിയാദ്, ജിദ്ദ സർവീസുകൾ ആകാശ എയറും നിർത്തിവെച്ചു. ഒക്ടോബർ 10-ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. മക്ക, മദീന ഒഴികെയുള്ള സൗദിയിലെ വ്യോമാതിർത്തി സുരക്ഷിതമല്ലെന്നും യാത്രക്കാർ സൗദി വിമാനത്താവളങ്ങൾ ഒഴിവാക്കണമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
#TravelAdvisory
In view of the evolving situation in Saudi Arabia, all Air India flights to and from Riyadh, Dammam and Jeddah stand cancelled until 20 October 2026. We are closely monitoring developments and continuously assessing the situation to ensure the safe resumption of operations.
Passengers affected by these cancellations are being offered a full refund. At Air India, the safety and security of our passengers and crew remain the highest priority.
— Air India (@airindia) October 16, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam