എയര്‍ ഇന്ത്യ വില്‍പ്പന: കോടതിയില്‍ പോകുമെന്ന് ബി​ജെ​പി എം​പി സു​ബ്ര​ഹ്മണ്യന്‍ സ്വാ​മി

By Web TeamFirst Published Jan 27, 2020, 12:37 PM IST
Highlights

കേ​ന്ദ്ര​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നി​തി​രേ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു വ​ന്നു. സ​ർ​ക്കാ​രി​ന്‍റെ കൈയിൽ കാ​ശൊ​ന്നു​മി​ല്ല. പ​ണ​ത്തി​ന്‍റെ മൂ​ല്യം ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. 

ദില്ലി: എ​യ​ർ ഇ​ന്ത്യ​യു​ടെ നൂ​റു​ ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കാ​ൻ കേന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ ബി​ജെ​പി എം​പി സു​ബ്ര​ഹ്മണ്യന്‍ സ്വാ​മി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. വേ​ണ്ടി​വ​ന്നാ​ൽ താ​ൻ ഇ​തി​നെ​തി​രേ കോ​ട​തി​യി​ൽ പോ​കു​മെ​ന്നും ട്വി​റ്റ​റി​ൽ അ​ദ്ദേ​ഹം കു​റി​ച്ചു. "ഈ ​തീ​രു​മാ​നം ദേ​ശ​വി​രു​ദ്ധ​മാ​ണ്. ന​മ്മു​ടെ കു​ടും​ബ​സ്വ​ത്തു​ക്ക​ൾ വി​ൽ​ക്ക​രു​ത്. ഇ​തി​നെ​തി​രേ കോ​ട​ത​യി​ൽ പോ​കാ​ൻ ഞാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​യാ​ണ്'- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നി​തി​രേ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു വ​ന്നു. സ​ർ​ക്കാ​രി​ന്‍റെ കൈയിൽ കാ​ശൊ​ന്നു​മി​ല്ല. പ​ണ​ത്തി​ന്‍റെ മൂ​ല്യം ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. ന​മ്മു​ടെ വി​ല​യേ​റി​യ ആ​സ്തി​ക​ളെ​ല്ലാം കേ​ന്ദ്ര​ സ​ർ​ക്കാ​ർ വി​റ്റു​തു​ല​യ്ക്കു​ക​യാ​ണെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് ക​പി​ൽ​ സി​ബ​ൽ കു​റ്റ​പ്പെ​ടു​ത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ചത്. നൂറ് ശതമാനം ഓഹരികളും വിൽക്കാനാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവര്‍ സമ്മത പത്രം നൽകണം. മാര്‍ച്ച് 17 നാണ് അവസാന തീയതി. 

തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്ഥാപനം അടച്ച് പൂട്ടൽ നടപടികളിലേക്ക് വരെ എത്തിയ സ്ഥിതിയിലാണ് മുഴുവൻ ഓഹരികളും വിറ്റഴിക്കുകയെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്.

സ്വകാര്യ വത്കരണ നീക്കങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

click me!