ഏപ്രില്‍ 30 വരെയുള്ള ബുക്കിങ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

By Web TeamFirst Published Apr 4, 2020, 11:19 AM IST
Highlights

ലോക്ക് ഡൗണിന്റെ ഭാഗമായി ഏപ്രില്‍ 14 വരെയാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 30 വരെ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള ബുക്കിങുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. ലോക്ക് ഡൗണ്‍‍ സംബന്ധിച്ച് തീരുമാനം വന്നതിന് ശേഷം ബുക്കിങ് ആരംഭിച്ചാല്‍ മതിയെന്നാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. 

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകളുടെ ബുക്കിങ് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. ലോക്ക് ഡൗണിന്റെ ഭാഗമായി ഏപ്രില്‍ 14 വരെയാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 30 വരെ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 
ഏപ്രില്‍ 14ന് ശേഷമുള്ള ഏത് തീയതികളിലേക്കും വിമാന കമ്പനികള്‍ക്ക് ബുക്കിങ് സ്വീകരിക്കാമെന്ന് വ്യാഴാഴ്ച വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞിരുന്നു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


 

click me!