എയർ ഇന്ത്യ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി; ലാൻഡിങ് ക്യാബിനകത്തെ താപനില ഉയർന്നതോടെ

Published : Jun 29, 2025, 09:32 PM IST
Air India to reduce flights on international routes

Synopsis

ഹനേദയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ ഫ്ലൈറ്റ് എഐ 357ന്‍റെ ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടു

കൊൽക്കത്ത: എയർ ഇന്ത്യ ടോക്യോ - ദില്ലി വിമാനം കൊൽക്കത്തയിൽ ഇറക്കി. കാബിനകത്തെ താപനില ഉയർന്നതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലാണ് സാങ്കേതിക പ്രശ്നം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്.

"ജൂൺ 29-ന് ഹനേദയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ ഫ്ലൈറ്റ് എഐ 357ന്‍റെ ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറങ്ങി. നിലവിൽ പരിശോധനകൾ നടന്നുവരികയാണ്"- എന്നാണ് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്.

ഈ അപ്രതീക്ഷിത വഴിതിരിച്ചുവിടൽ കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു- "ഞങ്ങളുടെ യാത്രക്കാരെ എത്രയും പെട്ടെന്ന് ദില്ലിയിലെത്തിക്കാൻ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു".

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ