വായുമലിനീകരണം: ദില്ലിയിലെ സ്കൂളുകൾക്ക് രണ്ട് ദിവസം കൂടി അവധി പ്രഖ്യാപിച്ചു

Published : Nov 14, 2019, 04:17 PM ISTUpdated : Nov 14, 2019, 04:20 PM IST
വായുമലിനീകരണം: ദില്ലിയിലെ സ്കൂളുകൾക്ക് രണ്ട് ദിവസം കൂടി അവധി പ്രഖ്യാപിച്ചു

Synopsis

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ​ഗുരുതരാവസ്ഥയിലെത്തിയിരുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് സ്കൂളുകൾക്ക് അവധി നിർദ്ദേശിച്ചത്.

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലിയിലെ സ്കൂളുകളിൽ രണ്ട് ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ദില്ലി, നോയിഡ, ​ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ​ഗുരുതരാവസ്ഥയിലെത്തിയിരുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് സ്കൂളുകൾക്ക് അവധി നിർദ്ദേശിച്ചത്. ദില്ലിയിലെ മിക്സിം​ഗ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച  വരെ അടച്ചിടാനും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൂടാതെ വാതക പ്ലാന്റുകൾ, കൽക്കരി ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന വ്യവസായ ശാലകൾ എന്നിവയും നവംബർ 15 വരെ അടച്ചിടാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ന​ഗരത്തിലെ വായുവിന്റെ ​ഗുണനിലവാരം വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. 
 

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ