ദില്ലിയിലെ വായുമലിനീകരണ തോതിൽ കുറവ്, ക്ലൗഡ് സീഡിങ് ഉടൻ നടപ്പാക്കുമെന്ന് പരിസ്ഥിതി മന്ത്രി

Published : Oct 24, 2025, 03:03 PM IST
 poor air quality in delhi

Synopsis

ദില്ലിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം 29ന് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു. ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി.

ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്. ശരാശരി വായു ഗുണനിലവാര സൂചിക ഇന്ന് 300ൽ താഴെയാണ്. ആനന്ദ് വിഹാറിൽ മാത്രമാണ് വായു മലിനീകരണ സൂചിക 350ന് മുകളിൽ രേഖപ്പെടുത്തിയത്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം 29ന് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്താൻ ഒക്ടോബർ 28നും 30നും ഇടയിൽ അനുകൂല സാഹചര്യമാണ്. ഇത് പ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരം

ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഐഐടി കാൺപൂരിൽ നിന്ന് ദില്ലി വരെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്തിന്റെ പ്രകടനം, ഉപകരണങ്ങളുടെ പ്രവർത്തനം, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയും വിലയിരുത്തി. ദീപാവലിക്ക് ദിവസങ്ങൾക്ക് ശേഷം ദില്ലിയിൽ വായുഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസത്തെ രാത്രിയിലെ കണക്കുകൾ പ്രകാരം ഒരിടത്ത് മാത്രമാണ് വായുഗുണനിലവാര സൂചിക 350ന് മുകളിൽ രേഖപ്പെടുത്തിയത്. ദില്ലിയിലെ ശരാശരി മലിനീകരണ തോതിലും കുറവുണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ