Latest Videos

കൊവിഡിനൊപ്പം വായു മലിനീകരണവും; രാജ്യ തലസ്ഥാനത്ത് സ്ഥിതി ഗുരുതരം

By Web TeamFirst Published Nov 7, 2020, 6:44 AM IST
Highlights

കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് 40 ശതമാനം വ‍ർധിപ്പിക്കുന്നുവെന്ന് വിഗദ്ധർ പറയുന്നു. വായു മലിനീകരണം കൂട്ടുമെന്നതിനാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. 

ദില്ലി: കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിനൊപ്പം ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയിലെത്തിയതായി മലിനീകരണം നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. ഉത്സവസീസണുകൾക്ക് ശേഷം രാജ്യ തലസ്ഥാന മേഖലയിൽ പുകപടലങ്ങൾ ഇല്ലാതെയിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസ‍ർക്കാരിന് നിർദ്ദേശം നൽകി.

ഒരു ഭാഗത്ത് കൊവിഡ് മറു ഭാഗത്ത് വായു മലിനീകരണം. ദില്ലിക്കാർക്ക് ഈ തണുപ്പ് കാലം ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്. സമ്പൂർണ്ണ അടച്ചുപൂട്ടലിൽ വാഹനം ഓടാതെയും ഫാക്ടറികൾ പ്രവർത്തിക്കാതെയും ഇരുന്ന സാഹചര്യത്തിൽ ഇത്തവണ മലീനീകരണം കുറയുമെന്നാണ് ദില്ലിക്കാർ കരുതിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായി. 

താപനിലയിലെ മാറ്റം, കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കൽ എന്നിവയാണ് സ്ഥിതി സങ്കീർണ്ണമാക്കുന്നത്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് 40 ശതമാനം വ‍ർധിപ്പിക്കുന്നുവെന്ന് വിഗദ്ധർ പറയുന്നു. വായു മലിനീകരണം കൂട്ടുമെന്നതിനാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. 

ദില്ലിക്കൊപ്പം രാജ്യതലസ്ഥാന മേഖലയിലെ ഗുരുഗ്രാം ,നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്. പലയിടങ്ങളിലും വായു ഗുണനിലവാരം 400ന് മുകളിലാണ്. വായു മലീനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചുണ്ട്.

click me!