
ദില്ലി: നരേന്ദ്രമോദി സർക്കാർ ദേശസുരക്ഷക്ക് മതിയായ പ്രാധാന്യം നൽകുന്നില്ലെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആൻ്റണി. രാജ്യം രണ്ട് തവണ യുദ്ധസമാനമായ സാഹചര്യം നേരിട്ടു. പാകിസ്ഥാനും, ചൈനയും ഉയർത്തുന്ന ഭീഷണി സർക്കാരിന് നേരിടാനാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ ചൈന വിഷയത്തിൽ പൂർണ്ണ സമയ ശ്രദ്ധ വേണം. കര, വ്യോമസേനകൾക്ക് പുറമെ ചൈനയുടെ നാവിക സേനയും ഇന്ത്യയെ ഉന്നമിടുന്നു. ഇന്ത്യൻ സേനകൾക്കായി ബജറ്റിൽ ഒന്നും നീക്കിവച്ചിട്ടില്ലെന്നത് സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്ന കാര്യമാണ്. സുരക്ഷാ കാര്യത്തിൽ കേന്ദ്രം രാജ്യത്തെ വഞ്ചിക്കുകയാണ്. ദയവായി സേനകൾക്ക് വേണ്ടത് നൽകൂ. ഇക്കാര്യം ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ്. ഗാൽവൻ താഴ് വര ഇതുവരെയും തർക്ക വിഷയമായിരുന്നില്ല. അവിടെയാണ് 20 ധീര സൈനികർ വീരമൃത്യു വരിച്ചത്. ഇന്ത്യ ചൈന അതിർത്തിയിൽ പൂർവ്വസ്ഥിതി നിലനിർത്താൻ സർക്കാർ തയ്യാറാകണമെന്നും എ കെ ആന്റണി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam