
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ് യോഗി പറയുന്നതെന്നും അതിനർത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തിന് സമാജ്‌വാദി പാര്‍ട്ടിയെ അല്ല രാമരാജ്യമാണ് ആവശ്യമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അഖിലേഷ്.
”മുഖ്യന്‍ പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ്. അതിനര്‍ത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നാണ്. അദ്ദേഹം ദരിദ്രരോടൊപ്പമല്ല, സമ്പന്ന മുതലാളിമാർക്കൊപ്പമാണ്. ചില പ്രത്യേക ആളുകൾക്കായിട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അല്ലാതെ സമൂഹത്തിന് വേണ്ടിയല്ല. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം എതിരാണ്.”അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
Read Also: 'മരിക്കാൻ വന്നാല്‍ പിന്നെങ്ങനെ അവര്‍ ജീവനോടെ ഇരിക്കും?'; യോഗിയുടെ വിവാദ പ്രസ്താവന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam