
ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ (Akhilesh Yadav) ഹെലികോപ്ടര്‍ (Helicopter) ദില്ലിയില്‍ (Delhi) നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ വൈകി. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തി. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍ ഹെലികോപ്ടര്‍ പിടിച്ചിട്ടു. ''എന്റെ ഹെലികോപ്ടര്‍ ഒരു കാരണവുമില്ലാതെ അര മണിക്കൂര്‍ പിടിച്ചിട്ടു. എന്നാല്‍ ഇവിടെ നിന്ന് ബിജെപി നേതാവിന്റെ ഹെലികോപ്ടറിന് അനുമതി നല്‍കി. ഇതിന് പിന്നില്‍ ബിജെപിയാണ്. അവരുടെ നിരാശയുടെ തെളിവാണ് ഈ സംഭവം''- അഖിലേഷ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഹെലികോപ്ടറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അഖിലേഷ് ട്വീറ്റ് ചെയ്തു. ''അധികാര ദുര്‍വിനിയോഗം തോല്‍ക്കുന്നവരുടെ സ്വഭാവമാണ്. ഈ ദിനം സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടം നേടും. വിജയത്തിലേക്കുള്ള പറക്കലിന് ഞങ്ങള്‍ തയ്യാറായി- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ബിജെപി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 10നാണ് യുപി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് ഫലം അറിയും. ബിജെപിയും എസ്പിയും ശക്തമായ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam