Bihar Bandh : ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദിൽ അക്രമം

By Asianet MalayalamFirst Published Jan 28, 2022, 5:01 PM IST
Highlights

ആറ് കോച്ചിങ്ങ് സെൻററുകൾക്കെതിരെ കേസെടുത്തു. റെയിൽവേ നിയമന നടപടികളിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. 

പറ്റ്ന: ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. കടകൾ അടിച്ചു തകർത്ത ബന്ദ് അനുകൂലികളെ  പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിനിടെയുണ്ടായ ആക്രമങ്ങളിൽ പൊലീസ് ഇതുവരെ എട്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. 

ആറ് കോച്ചിങ്ങ് സെൻററുകൾക്കെതിരെ കേസെടുത്തു. റെയിൽവേ നിയമന നടപടികളിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. കടയടപ്പിക്കുകയും, വാഹനങ്ങൾ തടയുകയും ചെയ്ത ബന്ദ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ബന്ദിന് ആർജെഡി, കോൺഗ്രസ്, സിപിഎം, ഉൾപ്പടെയുള്ള പാർട്ടികളുടെ  പിന്തുണയുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പാസഞ്ചർ ട്രെയിനിന് തീവെച്ചത് ഉൾപ്പടെയുള്ള കേസുകളിൽ ബീഹാർ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. കലാപാഹ്വാനം ആരോപിച്ച് ആറ് ഓൺലൈൻ കോച്ചിങ്ങ് സെൻററുടമകൾക്കെതിരെയും കേസെടുത്തു. 

കോച്ചിങ്ങ് സെൻററുകൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ രംഗത്ത് വന്നു. സാധാരണക്കാരായ ചെറുപ്പക്കാർക്ക് സർക്കാർ ജോലി നേടി കൊടുക്കുന്ന സ്ഥാപനങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഉദ്യോഗാർത്ഥികളുടെ  പരാതികൾ കേൾക്കാൻ റെയിൽ വേ പ്രത്യേക സമിതി രൂപീകരിചെങ്കിലും സമിതിയുമായി സഹകരിക്കാൻ തയ്യാറല്ല എന്ന് ഒരു വിഭാഗം വ്യക്തമാക്കുകയായിരുന്നു. 

tags
click me!