രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം 

Published : Feb 25, 2024, 06:57 AM IST
രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം 

Synopsis

ന്യായ് യാത്ര ആഗ്രയിൽ എത്തുമ്പോഴാണ് അഖിലേഷ് യാദവ് പങ്കെടുക്കുക. നിലവിൽ യുപിയിലെ 17 സീറ്റ് കോൺഗ്രസിനും 63 സീറ്റ് എസ്പിക്കും എന്ന ധാരണ ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. 

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ  കോൺഗ്രസ് സമാജ്‌വാദി പാർട്ടി സീറ്റ് ധാരണ ഉണ്ടെങ്കിൽ യാത്രയിൽ ഉണ്ടാകും എന്നതായിരുന്നു അഖിലേഷിൻ്റെ പ്രഖ്യാപനം. ന്യായ് യാത്ര ആഗ്രയിൽ എത്തുമ്പോഴാണ് അഖിലേഷ് യാദവ് പങ്കെടുക്കുക. നിലവിൽ യുപിയിലെ 17 സീറ്റ് കോൺഗ്രസിനും 63 സീറ്റ് എസ്പിക്കും എന്ന ധാരണ ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പ്രിയങ്ക ഗാന്ധിയും ആദ്യമായി രാഹുലിൻ്റെ യാത്രയിൽ ഭാഗമായിരുന്നു. ആഗ്രക്ക് പിന്നാലെ വൈകിട്ടോടെ ഭാരത് ജോഡോ ന്യായ് യാത്ര രാജസ്ഥാൻ അതിർത്തി കടക്കും. 

ആറ്റുകാൽ പൊങ്കാല ഇന്ന്, വിശ്വാസികളുടെ തിരക്കിൽ തലസ്ഥാന നഗരം, പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

 

 

PREV
Read more Articles on
click me!

Recommended Stories

നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്
'ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം, സമ്മർദങ്ങൾക്ക് വഴങ്ങാത്തയാൾ': പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുടിൻ