
ദില്ലി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അൽ ഫലാഹ് സർവകലാശാല ചെയർമാനായ ജാവേദ് അഹമ്മദ് സിദ്ദീഖിയാണ് അറസ്റ്റിലായത്. ഇന്ന് നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉൾപ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തിരയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam