ഫ്ലോട്ട് പരേഡ് സമയത്ത് പരസ്യമദ്യപാനം വേണ്ട; നിരോധനമേര്‍പ്പെടുത്തി ഗോവന്‍ സര്‍ക്കാര്‍

By Web TeamFirst Published Feb 18, 2020, 8:46 PM IST
Highlights

ഈ വര്‍ഷം ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് ഗോവന്‍ കാര്‍ണിവല്‍

പനാജി: ഗോവയിലെ ഏറ്റവും വലിയ ആഘോഷ ദിനങ്ങളാണ് പ്രസിദ്ധമായ ഗോവന്‍ കാര്‍ണിവലിനോടനുബന്ധിച്ചുള്ളത്. വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലും ഇതുണ്ടാകും. മനോഹരമായ ഫോട്ടുകളുടെ പരേഡും ഈ ദിവസങ്ങളിലെ വലിയ ആകര്‍ഷണീയതയാണ്. ഫോട്ടുകള്‍ കടന്നുപോകുമ്പോള്‍ റോഡിനരികില്‍ നിന്ന് മദ്യപിക്കുക എന്നത് പലര്‍ക്കും വലിയ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇക്കുറി ഗോവന്‍ കാര്‍ണിവലില്‍ പരസ്യമദ്യപാനം നടക്കില്ല. കാര്‍ണിവലിനോടനുബന്ധിച്ച് പരസ്യമദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തിയതായി ഗോവന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് ഗോവന്‍ കാര്‍ണിവല്‍. ഫ്ലോട്ട് പരേഡിന്‍റെ സമയത്ത് റോഡിന് വശത്ത് നിന്നുള്ള പരസ്യ മദ്യപാനം നിരോധിച്ചതായി ആരോഗ്യമന്ത്രി മനോഹര്‍ അജ്ഗോന്‍കര്‍ വ്യക്തമാക്കി. ഫെബ്രുവരി 22 ാം തിയതിയാണ് പ്രധാനപ്പെട്ട ഫ്ലോട്ട് പരേഡ് നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഒന്നരകോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചിലവഴിക്കുന്നത്.

മദ്യവില 50% കൂടുന്നു; ഗോവയില്‍ പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധക്ക്

click me!