'പരമ്പരാഗത ഭക്ഷണശാലയിലും മദ്യം'; പ്രത്യേക ഫെനി നയം പ്രഖ്യാപിച്ച് ഗോവ, പ്രചാരം വർധിപ്പിക്കാൻ പദ്ധതി

By Web TeamFirst Published Mar 25, 2021, 6:04 PM IST
Highlights

ഗോവയിൽ തദ്ദേശീയമായി നിർമിക്കുന്ന ഫെനിക്ക് സ്വന്തമായി 'ഫെനി നയം' പ്രഖ്യാപിച്ച് ഗോവ സർക്കാർ

പനാജി: ഗോവയിൽ തദ്ദേശീയമായി നിർമിക്കുന്ന ഫെനിക്ക് സ്വന്തമായി 'ഫെനി നയം' പ്രഖ്യാപിച്ച് ഗോവ സർക്കാർ.  ഗോവൻ അസംബ്ലിയിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഗോവയുടെ ഹെറിറ്റേജ് ഡ്രിങ്ക് 'ഫെനി'ക്ക് ഭാവിയിൽ പ്രചാരം വർധിപ്പിക്കുന്നതും പ്രത്യേക അംഗീകാരം നൽകുന്നതുമായ പുതിയ ഫെനി നയം ഉടൻ വിജ്ഞാപനമായി ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത ഭക്ഷണശാലകൾക്കും പ്രാദേശിക മദ്യവിൽപ്പന വിൽപ്പന കേന്ദ്രങ്ങൾക്കും നിയമക്കുരുക്കുകളില്ലാതെ മദ്യവിൽപ്പനയ്ക്കുള്ള  അഡീഷണൽ ലൈസൻസുകൾ നൽകും. ഇതിലൂടെ ചെറുകിട മദ്യ വിൽപനയ്ക്ക് പ്രോത്സാഹനം നൽകാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെറുകിട ഭക്ഷണശാലകളും പ്രാദേശിക മദ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്ന ഇടങ്ങളിൽ തന്നെ മദ്യ വിൽപ്പന നടത്താൻ കൂടുതൽ നടപടിക്രമങ്ങൾ ഇല്ലാതെ പ്രത്യേക ലൈസൻസുകൾ നൽകാനാണ് നീക്കമെന്നു മുഖ്യമന്ത്രി പ്രമോദ് സാവമന്ത് വ്യക്തമാക്കി.

click me!