എയര്‍ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം

By Web TeamFirst Published Sep 11, 2021, 10:47 AM IST
Highlights

അമേരിക്കയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. 

ദില്ലി: ആക്രമണ ഭീഷണിയെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ദില്ലി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു അഞ്ജാതന്‍റെ ഭീഷണി. 

അമേരിക്കയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രാത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!