
ലഖ്നൗ: 2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീടുകള്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എല്ലാ വീടുകളിലും കുടിവെള്ള സൗകര്യം എത്തിക്കാനും മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നെണ്ടെന്നും 2024 -ഓടെ ഇത് സാധ്യമാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ലഖ്നൗവില്‍ ബിജെപിയുടെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. '2022 -ഓടെ തലയ്ക്ക് മുകളില്‍ മേല്‍ക്കൂരയില്ലാത്ത ഒരു കുടുംബം പോലും രാജ്യത്തുണ്ടാകില്ല. 2024 ആകുമ്പോഴേക്കും എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പ് വെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്'- രാജ്നാഥ് സിങ് പറഞ്ഞു. അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam