ഹ‍ര്‍ജി ഞായറാഴ്‌ച കേൾക്കേണ്ട കാര്യമെന്തെന്ന് ബിജെപി; സുപ്രീം കോടതിയുടെ മറുപടി ഇങ്ങനെ

By Web TeamFirst Published Nov 24, 2019, 12:32 PM IST
Highlights
  • മഹാരാഷ്ട്രയിൽ സ‍ര്‍ക്കാര്‍ രൂപീകരിക്കാൻ 17 ദിവസം സമയം ലഭിച്ചുവെന്ന് മുകുൾ റോത്തഗി പറഞ്ഞു
  • ഈ ഘട്ടത്തിൽ ഗവർണർക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് റോത്തഗി ആവശ്യപ്പെട്ടു

ദില്ലി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ സുപ്രീം കോടതിയിലേക്ക് എത്തിയതിന് പിന്നാലെ കേസ് തള്ളണമെന്ന ആവശ്യവുമായി ബിജെപി. മുകുൾ റോത്തഗിയാണ് ബിജെപിക്ക് വേണ്ടി ഹാജരായത്. അടിയന്തിര പ്രാധാന്യമില്ലാത്ത കേസാണിതെന്ന് പറഞ്ഞ റോത്തഗി, ഒരിക്കലും ഞായറാഴ്ച വാദം കേൾക്കരുതെന്നും പറഞ്ഞു. ഞായറാഴ്ച വാദം കേൾക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഞായറാഴ്ച വാദം കേൾക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലുള്ള ജസ്റ്റിസ് എൻവി രമണ മറുപടി നൽകി. 

മഹാരാഷ്ട്രയിൽ സ‍ര്‍ക്കാര്‍ രൂപീകരിക്കാൻ 17 ദിവസം സമയം ലഭിച്ചുവെന്ന് മുകുൾ റോത്തഗി പറഞ്ഞു. "എന്നിട്ടിപ്പോൾ മറ്റൊരു പാർട്ടി സർക്കാർ രുപീകരിക്കുന്നതിനെ എതിര്‍ക്കുന്നു. മുഖ്യമന്ത്രി ആകാൻ ഗവർണർക്ക് ആരെയും ക്ഷണിക്കാം. അത് വിവേചന അധികാരമാണ്. ഭുരിപക്ഷം തെളിയിക്കാൻ എത്ര സമയം നല്കണമെന്നതും ഗവർണർക്ക് തീരുമാനിക്കാം. ഗവർണറുടെ ഈ അവകാശത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല."

"ഗവർണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്റെ പരിരക്ഷ ഉണ്ട്," എന്ന് മുകുൾ റോത്തഗി പറഞ്ഞു. പക്ഷെ, ഗവർണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി. വിശ്വസ വോട്ടെടുപ്പ്. മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി.

ഈ ഘട്ടത്തിൽ ഗവർണർക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് റോത്തഗി ആവശ്യപ്പെട്ടു. സഭ വിളിച്ചു ചേർക്കാനും വിശ്വസ വോട്ടെടുപ്പ് നടത്താനും ഗവർണറോട് പറയാൻ കോടതിക്ക് അധികാരം ഇല്ലെന്നും റോത്തഗി പറഞ്ഞു. സുപ്രിം കോടതി, നിയമ സഭയുടെയും നിയമസഭ, കോടതിയുടെയും അധികാരം മാനിക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു.

"അതിനാൽ ഇത്ര ദിവസത്തിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് നിര്ദേശിക്കരുത് റോത്തഗി. നാളെ ഏതെങ്കിലും നിയമസഭാ സുപ്രിം കോടതിയിലെ കേസ് വേഗത്തിൽ തീർക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകുമെന്നും റോത്തഗി ചോദിച്ചു. ഈ ഘട്ടത്തിൽ കോടതിയിൽ ചിരി ഉയ‍ര്‍ന്നു.

click me!