പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും; പ്രധാനമന്ത്രി പങ്കെടുക്കും

Web Desk   | Asianet News
Published : Jul 18, 2021, 02:24 AM IST
പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും; പ്രധാനമന്ത്രി പങ്കെടുക്കും

Synopsis

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാർട്ടി എം പിമാരുടെ യോഗവും ഇന്ന് നടക്കും

ദില്ലി: പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രിയും പങ്കെടുക്കും. ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകുന്നേരം നാല് മണിക്ക് ചേരും. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ യോഗവും ഇന്ന് നടക്കും.

അതേസമയം തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാർട്ടി എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയിൽ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചർച്ച. തിങ്കളാഴ്ച മുതൽ അടുത്ത മാസം 13 വരെയാണ് പാർലമെന്ർറിു വർഷകാല സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  രാവിലെ പതിനൊന്ന് മണി മുതൽ വൈകീട്ട് 6 വരെയാകും ലോക്സഭയും, രാജ്യസഭയും ചേരുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം