
ദില്ലി:ചോദ്യത്തിന് കോഴ ആരോപണത്തിൽ ടിഎംസി എംപി മഹുവ മൊയിത്ര എംപിക്കെതിരെ സിബിഐ അന്വേഷണം തുടങ്ങി. മഹുവയുടെ മുൻ സുഹൃത്ത് ആനന്ത് ദെഹദ്രായി നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും. മഹുവയ്ക്കെതിരായ പരാതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പാർലമെന്‍റ് എത്തിക്സ് കമ്മറ്റിയും, ലോക്പാലും നേരത്തെ ശുപാർശ ചെയ്തിരുന്നു. അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് പരാതി. ദർശൻ ഹിരാനന്ദാനിക്ക് ചോദ്യങ്ങൾ അപ്ലോഡ് ചെയ്യാനായി ലോഗിൻ ഐഡിയും പാസ്വേഡും കൈമാറിയെന്ന് നേരത്തെ മഹുവ സമ്മതിച്ചിരുന്നു.
നേരത്തെ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകും മുൻപ് ഹിയറിങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്നുമായിരുന്നു മഹുവയുടെ ആരോപണം.
'മഹുവ മൊയ്ത്രയെ പുറത്താക്കാൻ തന്നെയാണ് ശുപാർശ'; എത്തിക്സ് കമ്മിറ്റിയംഗം അപരാജിത സാരംഗി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam