ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അല്‍പേഷ് ഠാക്കൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി

Published : Sep 30, 2019, 09:07 AM ISTUpdated : Sep 30, 2019, 09:58 AM IST
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അല്‍പേഷ് ഠാക്കൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി

Synopsis

രഥന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് അല്‍പേഷ് മത്സരിക്കുന്നത്  

ദില്ലി:ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ഒബിസി നേതാവുമായ അല്‍പേഷ് ഠാക്കൂര്‍ ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ ഇന്നലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രഥന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് അല്‍പേഷ് മത്സരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് കോണ്‍ഗ്രസ് വിട്ട അല്‍പേഷ് ബിജെപിയില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമര്‍പ്പിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍, അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നായിരുന്നു കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ച് നേരത്തെ അല്‍പേഷ് പ്രതികരിച്ചത്. ഒക്ടോബര്‍ 21 നാണ് ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ്. 24 ന് വോട്ടെണ്ണല്‍ നടക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ